Wednesday, July 8, 2009

ഒരു തട്ടിപ്പിന്‍റെ കഥ....അന്ന് അത് ആദ്യം ... ഇന്ന് സാധാരണ സംഭവം......

വളരെ നാളുകളായി എഴുതിയിട്ട് ...ഈ സംഭവത്തിനു ശേഷം,എഴുതാന്‍ തോന്നാറില്ല...ഇതൊന്നു കണ്ടു നോക്ക‌ൂ

Sunday, July 13, 2008

അറബിനാട്ടിലെ കാളപ്പോര്

ഗൂഗിള്‍ കാണാത്ത ചില ചിത്രങ്ങളിലേക്കു ഇതിലേ

അറബിനാട്ടിലെ ഒരു കാളപ്പോര്

കഴിഞ്ഞ വെള്ളിയാഴ്ച കലബ്ബ വഴി പോയപ്പോള്‍ കണ്ട ഒരു തമിഴ് സ്റ്റയില്‍ കാളപ്പോര്....ക്യാമറ ബാറ്ററി ചതിച്ചതിനാല്‍ കൂടുതല്‍ പടം എടുക്കാന്‍ സാദിച്ചില്ല.





ഒരു യുദ്ധത്തിനുള്ള തയാറെടുപ്പ്.....









ഊഴം കാത്തുള്ള നില്പ്പ്...









കളത്തിലേക്ക്......






ഇതാ തുടങ്ങികഴിഞ്ഞു...








പിടിച്ചു മാറ്റാനുള്ള ശ്രമം





അടങ്ങാത്ത വീര്യം..


പിടിച്ചുമാറ്റിയതിലുള്ള ദേഷ്യം തീര്‍കാന്‍ മണ്ണില്‍ കാലുകൊണ്ടു കുഴിതീര്‍ക്കുന്നവന്‍...

Tuesday, June 24, 2008

ഗൂഗളിനു പിണക്കം .....നമ്മുടെ കുട്ടികള്‍ സുരക്ഷിതാരോ ....

ഗൂഗിള്‍ എന്നോടു പിണങ്ങി നില്‍ക്കുന്നതിന്നാല്‍ ഈ പോസ്റ്റ് ഒന്നുകുടി കൊടുക്കുന്നു നമ്മുടെ കുട്ടികള്‍ സുരക്ഷിതാരോ ....

നമ്മുടെ കുട്ടികള്‍ സുരക്ഷിതരൊ...?

ഇന്നലെ വൈകിട്ട് ഓഫീസില്‍ നിന്നും മടങ്ങുമ്പോള്‍ റേഡിയോയില്‍ 7 മണിക്കുള്ള വാര്‍ത്തയില്‍ വടകരയില്‍ 4ല്‍ പടിക്കുന്ന പെണ്‍കുട്ടിയുടെ ചാക്കീല്‍ പൊതിഞ്ഞ മ്രതദേഹം കണ്ട വാര്‍ത്ത കേട്ടു. ഇത്ര നീചമായ പ്രവര്‍ത്തി ചെയ്യുന്നവനെ ജനം ക്കൈകാര്യം ചെയ്യണം. അതില്‍ എനിക്കു ഒരു എതിരഭിപ്രായവും ഇല്ല. എന്നാല്‍ താഴെ പറയുന്നവരെ ആരു കൈകാര്യം ചയ്യും?
ഈ വാര്‍ത്ത കേള്‍ക്കുന്‍പോള്‍ ഞാന്‍‍ ഷാര്‍ജാ കോളേജിനടുത്തുള്ള ട്രാഫിക്ക് ജാമില്‍പെട്ടു സര്‍വീസ് റോഡില്‍ കിടക്കുന്നു. ഒരു 12-14 വയസ്സുവരുന്ന ഒരു മലയാളി പെണ്‍കുട്ടി ദുബായ് ദിശയില്‍ നടക്കുന്നു,അമ്മയോട് ഫോണില്‍ സംസരിക്കുനും ഉണ്ട്. “മമ്മി, Do you belive me,ഞാന്‍ ഇപ്പോളും ഷാര്‍ജയില്‍ ആണ്....” പുറത്തു ഒരു ബാഗൂം ഒരു ഫുള്‍കൈ കറുത്ത ടീ ഷര്‍ട്ടും ഇട്ടിരിക്കുന്നു. മാന്യമായ വസ്ത്രം അവിടെ വരെ മാത്രം. താഴെ ധരിച്ചിരിക്കുന്നത് കണ്ടാല്‍ ഒരു കാര്യം ഉറപ്പ്- ടെന്നീസ്കളികാര്‍ ഇതിലും ഇറക്കത്തില്‍ ഉള്ള വസ്ത്രം ധരിക്കും. സത്യം..ഏറിയാല്‍ ഇറക്കം 1 അടിമാത്രം.അവിടെയുള്ള ഗ്ലാസില്‍ പേപ്പര്‍ ഒട്ടിക്കുന്ന കടകളിലെ എല്ലാ ജോലിക്കാരുടെയും നോട്ടം അവിടേക്കു മാത്രം.എന്റ്റെ തൊട്ടുപിറകില്‍ കിടന്ന പോലീസ് വണ്ടിയിലെ പോലീസ്കാരന്‍ പോലും ആ കുട്ടിയെ നോക്കുന്നതു എനിക്ക് കണ്ണാടിയിലൂടികാണാം.. അപ്പോള്‍ ഞാന്‍ ചിന്തിച്ചു, ഏതായലും കുട്ടിക്ക് അമ്മയുണ്ട് എന്നു സംസാരത്തില്‍ നിന്നും മന്നസ്സിലായി. പക്ഷെ അവരെ അമ്മയെന്നു എന്തിനു വിളീക്കുന്നു എന്നു മാത്രം മനസ്സിലായില്ല. യാതൊരു ഉത്തരവാദിത്വും ഇല്ലാത്ത ഒരു രക്ഷകര്‍ത്താവിനു മാത്രാമെ ഈ രീതിയില്‍ ഒരു കുട്ടിയെ അയകാന്‍ സാദിക്കൂ.. ആ മല്ലു എന്തിനൂ വസ്ത്രം ധരിച്ചിരിക്കുന്നു എന്നും മനസ്സിലായില്ല. ഒരു നാണയം താഴെ വീണാല്‍ എടുക്കണം എങ്കില്‍ അടിയിലുള്ള വസ്ത്രം മുഴുവന്‍ ആളുകളും കാണാതെ എടുക്കുവാന്‍ സാദിക്കില്ല. സ്വന്തം കുട്ടികളുടെ ശരീരം ചീത്ത ആകതെ ഇരിക്കാ‍നുള്ള മുന്‍ കരുതല്‍ എടുക്കുവാനുള്ള ഉത്തരവാദിത്വം എല്ലാ അഛന്‍-അമ്മ മാര്‍ക്കും ഉണ്ട്. അതിനേക്കാള്‍ ഉത്തരവാദിത്വം 12 നു മേല്‍ വയസ്സുള്ള ആ കുട്ടിക്കും ഉണ്ട്.

Wednesday, May 14, 2008

ഒരു ദേശീയ വാദം

ഇന്നലെ വൈകുന്നേരം ഓഫീസ് കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ ആണ്‌ ജയ്പൂരില്‍ സ്ഫോടനം നടന്ന വാര്‍ത്ത അറിഞ്ഞത്. മലയാളി ആയ നമുക്കു ഏകദേശം 12 ടെലിവിഷന്‍ ചാനലുകള്‍ ഉണ്ട് . അതില്‍ 4 എണ്ണം വാര്‍ത്താ ചാനലുകളും . പക്ഷേ അവയില്‍ എല്ലാം താഴെ ഒരു ഫ്ലാഷ് ന്യൂസ് കാണിക്കുന്നതല്ലാതെ , ഒരു തല്‍സമയ ടെലിഫോണ്‍ സംഭാഷണം പോലും ഇല്ല. പിന്നയും ഏകദേശം ഒരു മണിക്കുറിനു മേല്‍ കാത്തിരുന്നപ്പോള്‍ ആണ്‌ ഡല്‍ഹിയില്‍ നിന്നുള്ള ഒരു വാര്‍ത്ത ആയി ഇതു കാണിക്കുന്നത്. ഒരു മിനിട്ടിനുള്ളില്‍ അത് കഴിഞ്ഞു. പിന്നെ ഏറ്റവും വലിയ നീളമുള്ള വാര്ത്ത സാമി പെണ്ണ് പിടിക്കാന്‍ പോയതും അവിടെ നിന്നും ഉള്ള നീല ചിത്രങ്ങളുടെ പുറംച്ചട്ടയുടെ ആവര്‍ത്ത്തിച്ചുള്ള പ്രദര്ശനവും മാത്രം.
നമ്മുടെ നാട്ടിലെ പാര്‍ട്ടി സംമ്മേളനങ്ങളും വിദേശത്തുപോലും നടക്കുന്ന പല സഭംവങ്ങളക്കും ഇറാനിലും പാകിസ്ഥാനിലും ഇസ്രയലിലും നടക്കുന്ന സഭവങ്ങളും അവിടെ യുള്ള ആരെയെങ്കിലും ഒക്കെ തേടിപിടിച്ചു ടെലിഫോണ്‍ വഴി ബന്ധിപ്പിക്കുന്ന ഈ വാര്‍ത്ത ചാനലുകള്‍ക്കൊന്നും ജയ്പൂര്‍ പോലെ ഉള്ള ഒരു സ്ഥലത്തു ആരെയും കിട്ടി ഇല്ലേ?
ഇതു ഒരു ആദ്യ സംഭവം അല്ല . പലവട്ടം കണ്ടിട്ടുള്ള ഒരു രീതീ ആണ്. അതുകൊണ്ട് തന്നെ പലപ്പോഴും തോന്നും ഇവര്‍ക്കൊക്കെ ഇന്ത്യ എന്നാല്‍ കേരളം മാത്രമേ ഉള്ളോ ? ഇന്ത്യയിലെ മറ്റു സ്ഥലങ്ങള്‍ ഒന്നും ഈ ദേശത്തിന്റെ ഭാഗം അല്ലേ? അതോ ഇവരും ഈ ഭീകരരെ ഭയ്ക്കുന്നുണോ?
അതോ നമ്മള്‍ മലയാളിയുടെ ദേശിയത ഇത്രയുമേ ഉള്ളോ?

Sunday, May 11, 2008

അമ്മയെ ഓര്‍ക്കാന്‍ ഒരു ദിനം ...

ഇന്ന് മെയ് മാസത്തിലെ രണ്ടാമത് ഞായര്‍ ,രാവിലെ ഓഫീസിലേക്കുള്ള യാത്രയില്‍ റേഡിയോ തുറന്നപ്പോള്‍ ആണ്‌ ഇതിനെ പറ്റി കേട്ടത് .സ്വന്തം അമ്മയെ ഓര്‍ക്കാന്‍ ആയി ഒരു ദിവസം .ഓര്‍ത്തു നോക്കിയപ്പോള്‍ എനിക്ക് അങ്ങനെ ഒരു ദിവസത്തിന്റെ അവശ്യം ഉണ്ട് എന്ന് തോന്നിയില്ല . എന്നാലും മറ്റൊരു മാത്രുദിനം കുടി കടന്നു പോകുന്നു ...അപ്പോള്‍ ആണ്‌ ഈ പോസ്റ്റ് ഇന്നു തന്നെ ഇടാം എന്ന് വിചാരിച്ചത് . ഇതു ഒരു അനുഭവ കഥ തന്നെ , ഒരു പക്ഷേ ഇതേ രിതിയില്‍ ജീവിതം തള്ളിനീക്കുന്ന വേറെയും അച്ചനമ്മമാര്‍ ഉണ്ടാകാം. ഇതിലെ കഥാപാത്രങ്ങള്‍ ആരെങ്കിലും ഇതു വായിക്കാന്‍ ഇടയായാല്‍ സദയം ക്ഷമിക്കുക .ഇതു എന്‍റെ കാഴ്ചപാട് ആകുന്നു. അതുകൊണ്ട് തന്നെ പേരോ, തിരിച്ചറിയത്തക്ക അടയളങ്ങളൊ വരാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

നാളുകള്‍ക്കു ശേഷം ഏറ്റവും അവസാനമായി ഞാന്‍ ഈ അമ്മയെ കാണുന്നത് മു‌ന്നു വര്ഷം മുമ്പ്‌ , എന്‍റെ മകന്‍റെ ജനന സമയത്ത് ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആണ്‌ . തിരികെ ദുബൈക്ക് പോരുന്നതിനു മുമ്പ്‌ , ചെന്നാല്‍ ഒരിക്കല്‍ എങ്കിലും ഗുരുവായുരപ്പനെ കാണുക എന്നുള്ള പതിവു തെറ്റിക്കാതെ എന്‍റെ അച്ഛന്‍ , അമ്മ എന്നിവരോടൊപ്പം കണ്ണന്റെ തിരുമുന്പില്‍ ചെന്നു. വൈകുന്നേരം തൊഴുതു കഴിഞ്ഞപ്പോള്‍ എന്‍റെ അമ്മ ആണ്‌ പറഞ്ഞതു മറ്റേ അമ്മ അവിടെ എവിടെയോ ഒരു വൃദ്ധസദനത്തില്‍് താമസിക്കുന്നതിനെ കുറിച്ചു. അമ്മ പറഞ്ഞ വൃദ്ധസദനത്തിന്ടെ പേരു വച്ചു തിരക്കിയപ്പോള്‍ അതികം പ്രയാസം ഒന്നും കു‌ടാതെ സ്ഥലം കണ്ടെത്തുവാന്‍ കഴിഞ്ഞു .അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു ആ അമ്മയെ കണ്ടു, ഇപ്പോളും ആ പഴയ കുലീനതയോ മഹിമയോ ഒന്നും ഒട്ടും ചോരാതെ ഉള്ള ആ അമ്മയെ . ഞങ്ങളെ കണ്ടപ്പോള്‍ ഉണ്ടായ ആ സന്തോഷം , അത് ഇന്നും പറഞ്ഞറിയിക്കാന്‍ സാദിക്കില്ല. തല്ക്കാലം ഞാന്‍ ആ അമ്മയെ ജാനു എന്ന് വിളിക്കട്ടെ .

ജാനുവിന് മു‌ന്നു പെണ്മക്കള്‍ ആയിരുന്നു. ഭര്‍ത്താവ് ഉയര്ന്ന ഒരു ഉദ്യോഗത്തില്‍് ഇരിക്കെ ഒരു വാഹനാപകടത്തില്‍ മരിച്ചു . രണ്ടുപേര്‍ക്കും കു‌ടി ഏക്കറ് കണക്കിന് സ്ഥലങ്ങള്‍ , ഭര്‍ത്താവിന്റെ ജോലികുടി ആയപ്പോള്‍ ആ നാട്ടിലെ ഏറ്റവും വലിയ ഒരു പണം ഉള്ള കുടുബം . ആ അച്ഛനും അമ്മയും മക്കളെ സ്നേഹിഹിച്ചിരുന്നതിനെപറ്റി ഞാന്‍ കേട്ടിടുള്ളത് ആ വീട്ടിലെ ഒരു നിത്യ സന്ദര്‍്ശക ആയിരുന്ന എന്‍റെ ചേച്ചിയുടെ കൈയില്‍ നിന്നും ആണ്‌ . ആ അച്ഛന്‍ മരിക്കുമ്പോള്‍ ആദ്യ രണ്ടു കുട്ടികളെയും കല്യാണം കഴിപ്പിച്ചു അയച്ചിരുന്നു. എനിക്കും നല്ല ഓര്മ്മ ആയതിനു ശേഷം ആയിരുന്നു ഇളയ കുട്ടിയുടെ വിവാഹം . അതിനും അര്ഭാടങ്ങള്‍ക്ക് ഒട്ടും കുറവ് ഉണ്ടായിരുന്നില്ല . പെട്ടന്ന് ഒരു നാള്‍ എല്ലാം വിറ്റുപെറുക്കി ഒരു തെക്കന്‍ ജില്ലയിലേക്ക് പോകാന്‍ എല്ലാവരും കു‌ടി തിരുന്മാനിച്ചു. എന്‍റെ അച്ഛന്‍ ഉള്‍പ്പടെ പലരും പിന്തിര്‍പ്പിക്കാന്‍ ശ്രമിച്ചു എങ്കിലും അന്ന് ആ അമ്മ കേള്‍ക്കാന്‍ തയാറായിരുന്നില്ല . അന്ന് പറഞ്ഞ ഒരു വാചകം ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു. "എന്‍റെ കുട്ടികള്‍ , അവര്‍ മറ്റുള്ളവരെ പോലെ അല്ല... എവിടെ ആണ്‌ എങ്കിലും എന്നെ പൊന്നു പോലെ നോക്കും....."

പിന്നെ അധികം താമസിക്കേണ്ടി വന്നില്ല , എല്ലാം വിറ്റു രണ്ടു മക്കളും ആയി ഒരു തെക്കന്‍ ജില്ലയിലേക്ക്, കുറെ റബര്‍ തോട്ടം ഒക്കെ വാങ്ങി ഒരു കുടിയേറ്റം .ഒരാള്‍ ഒരു വടക്കന്‍ ജില്ലയില്‍ നേരത്തെ താമസം തുടങ്ങിയിരുന്നു. അപ്പോള്‍ ഒന്നു മാത്രം മാറി . അന്നുവരെ ലക്ഷകണക്കിന്‌ സ്ഥലം സ്വന്തം പേരില്‍ ഉണ്ടായിരുന്ന ജാനുവിനെ മരിച്ചാല്‍ ഒരു ആറടി മണ്ണിനു മക്കളുടെ അനുവാദം വേണമായിരുന്നു. പിന്നെ കാര്യങ്ങള്‍ക്ക് വേഗത കു‌ടി . അമ്മ ചെയ്യുന്നതും പറയ്യുന്നതും മക്കള്‍ക്ക്‌ പിടിക്കാതെ ആയി. ഉയര്ന്ന നിലയില്‍ താമസിക്കുന്ന മക്കള്‍ക്ക്‌ പ്രായം ആയ അമ്മ കുടെ നില്ക്കുന്നത് കുറച്ചില്‍ ആയി. അങ്ങനെ ഒരു മകളുടെ വീട്ടില്‍ നിന്നും മറ്റൊരു മകളുടെ വീട്ടിലേക്ക് ...അവിടെ നിന്നും മറ്റൊരു വീട്ടിലേക്ക്. എല്ലായിടത്തും എന്തെങ്കിലും ഒക്കെ പ്രശ്നങ്ങള്‍.

അവസാ‍നം ജാനുവിന് ആശ്രയം സ്വന്തം സഹോദരങ്ങള്‍ . പക്ഷേ മറ്റൊരു വീട്, എന്നത് അവിടെയും അവരെ അലട്ടികൊണ്ടിരുന്നു . അങ്ങനെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ആരും അറിയാതെ ഗുരുവായൂരിലെ വൃദ്ധസദനത്തിലേക്ക്.അതിനായി ഭര്‍ത്താവ് മരിച്ചപ്പോള്‍ കിട്ടിയ തുകയും പിന്നെ കിട്ടുന്ന ആശ്രിത പെന്‍ഷനും അവരെ സഹായിച്ചു . കൈയില്‍ ഉണ്ടായിരുന്ന തുക അവിടെ നിക്ഷേപം ആയി നല്കി . പെന്‍ഷന്‍ മാസാമാസം ഉള്ള ചിലവുകള്‍ക്കും ഉപകരിച്ചു. എകദേശം രണ്ടു വര്ഷത്തോളം അവിടെ യുള്ള ആ ജീവിതം, ഏറ്റവും ആനന്ദകരം എന്ന് അന്നു കണ്ടപ്പോള്‍ പറഞ്ഞിരുന്നു. പിന്നെ എന്നോ പെട്ടന്ന് ഉള്ള ഒരു രകതസമ്മര്ദ്ധം , അവരെ ഒരു മണിക്കൂര്‍ നേരം മാത്രം ബോധം ഇല്ലാത്ത അവസ്ഥയിലേക്ക്‌ എത്തിച്ചു . സദനത്തില്‍ ഉള്ളവര്‍ അവിടെ കൊണ്ടു ചെന്നു ആക്കിയ ആളുമായി ബന്ധപെട്ടു . അദേഹം മക്കളുടെ അഡ്രസ്സ് നല്കി , അവരുമായി ബന്ധപ്പെട്ടു‌. ഒരു മകള്‍ വന്നു കു‌ട്ടികൊണ്ട് പോകുവാന്‍ തയാറായി. അവിടെ ചെന്നു , അമ്മയെ കൂട്ടി തിരികെ വീട്ടിലേക്ക്. അതിനിടയില്‍ അവിടെ നിക്ഷേപിച്ചിരുന്ന പണം തിരികെ വാങ്ങി സ്വന്തം ബാഗില്‍ ആക്കാന്‍ ആ മകള്‍ ഒട്ടു മറന്നും ഇല്ല. തിരിച്ചു ചെന്ന ആ അമ്മയെ കാത്തിരുന്നത് മുമ്പ്‌ ഉള്ളതിനെക്കാള്‍ വലിയ പ്രശ്നങ്ങള്‍് .ആ വാസവും ഒരു മാസത്തില്‍ കുടുതല്‍ നിണ്ടില്ല. മറ്റു രണ്ടു മക്കള്‍ക്കും അമ്മയെ കാണുക പോലും വേണ്ട എന്ന് പ്രഖ്യാപിച്ചു.

തിരിച്ചു വീണ്ടും നാട്ടിലെ സഹോദരങ്ങള്ളുടെ അടുക്കലേക്കു വന്നു. ഇനിയും എവിടെ എങ്കിലും പോയി താമസിക്കാന്‍ കൈയില്‍ പണം ഇല്ല. ഉണ്ടായിരുന്ന പണം സദനത്തില്‍ നിന്നും വാങ്ങിയ മകള്‍ ഒട്ടു നല്‍കിയും ഇല്ല . ആ ഒന്നര ലക്ഷം രു‌പ അവര്ക്കു ആര്ക്കും ഒരു തുകയെ അല്ലായിരുന്നു. എങ്കിലും ആ പണവും ആയി തങ്ങളുടെ അമ്മയെ ജീവിക്കാന്അനുവദിക്കില്ല എന്ന് മകള്‍ തിരുമാനിച്ചിട്ടുണ്ടാവണം.

പ്രശ്നം വിണ്ടും നാട്ടിലെ ഒരു കാരണവരുടെ മുന്‍പില്‍ എത്തി. അദ്ദേഹം മകളുമായി പണം ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ഫോണില്‍ സംസാരിച്ചു. അവസാനം ഏറ്റവും വടക്കെ ജില്ലയില്‍ താമസിക്കുന്ന മകള്‍ കാരണവരുടെ നിര്ദ്ദേശത്തെതുടര്ന്നു എത്തി . ചര്‍ച്ചകള്‍ക്ക് ശേഷം അമ്മയെ തിരികെ കൊണ്ടുപോയ്ക്കൊള്ളാം എന്ന് സമതിച്ചു. അങ്ങനെ ആ അമ്മ വിണ്ടും വടക്കോട്ട്‌ യാത്ര ആയി. നാട്ടില്‍ നിന്നും ഉള്ള വിളികള്‍ക്ക് എല്ലാം മകള്‍ - അമ്മ ഇപ്പോളും അടുത്ത് ഉണ്ട് എന്നും, കുടുതല്‍ ഒന്നും പറയാതെ ഇരിക്കുകയാണ് നല്ലത്-എന്നും മറുപടി നല്കി. പിന്നെ ആരും കു‌ടുതല്‍ ഒന്നും ചോദിക്കരുത് എന്ന് മനസ്സില്‍ ഉണ്ടാകും.

പക്ഷേ പിറ്റേന്നു തന്നെ മകള്‍ കുറച്ചു മാറി ഒരു ചെറിയ വീടു വാടകയ്ക്ക് എടുത്തു. 75 വയസ്സിനു മേല്‍് പ്രായം ഉള്ള ആ അമ്മയെ തനിയെ അവിടെ ആക്കി. ഒന്നില്‍ അധികം പ്രാവിശ്യം മരണത്തിനും ജീവിതത്തിനും ഇടയിലൂടെ സഞ്ചരിച്ച ആ അമ്മ വിണ്ടും ഒറ്റയ്ക്കായി. ഏകാന്തത നിറഞ്ഞ ആ വീട്ടില്‍ അധിക നാള്‍ താമസിക്കാതെ ആരുടെയോ സഹായത്താല്‍ ആ അമ്മ ഇപ്പോള്‍ ഒരു പ്രവാസി ഒരുക്കിയ വൃദ്ധസദനത്തില്‍് കഴിയുന്നു. അവിടെ നിക്ഷേപം വേണ്ടാത്തതിനാല്‍ അവിടെ കയറാന്‍ സാധിച്ചു. കുഴപ്പം ഒന്നും ഇല്ലാത്ത സുഖകരമായ ജീവിതം എന്നാണ് അറിയാന്‍ കഴിഞ്ഞത് . ഇനിയുള്ള ജീവിതം എങ്കിലും സുഖകരം ആകട്ടെ എന്ന് ഞാന്‍ പ്രാര്ഥിക്കുന്നു .

ഒരു സംശയം ഇപ്പോളും നില്ക്കുന്നു. ഈ മക്കളെ പോലെ ഉള്ളവര്‍ക്ക്‌ അമ്മയെ ഓര്‍ക്കാന്‍ വേണ്ടി ആണോ എങ്ങനെ ഒരു ദിനം ? പക്ഷേ അവരും ഇന്നു ഓര്‍ക്കും എന്ന് തോന്നുനില്ല .അവര്‍ സ്വന്തം അമ്മയെ പറ്റി ഓര്‍ക്കാന്‍ , അവര്ക്കും പ്രായം ആകുമ്പോള്‍ അവരുടെ മക്കള്‍ ഇതേ രിതിയില്‍ അവരോട് കാണിക്കണം. ആ കുട്ടികളും ഇതു കണ്ടു വേണ്ടേ പഠിക്കാന്‍ ?

Tuesday, April 22, 2008

സ്വാതന്ത്ര്യം എന്നാല്‍ .......

കഴിഞ്ഞ ദിവസം കാന്താരികുട്ടി എഴുതിയ "പ്രാര്‍ഥന ഒരു ശിക്ഷ ആയപ്പോള്‍........" എന്നബ്ലോഗ് ആണ്‌ ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്....

ഡിഗ്രി പാസ്സായ ഉടനെ, പി . ജിഎന്നൊന്നും അങ്ങനെ മനസ്സില്‍ വരാഞ്ഞതുകൊണ്ടും. വന്നാലും നേരെ ചൊവ്വേ അഡ്മിഷന്‍ കിട്ടാന്‍ ഉള്ള മാര്‍ക്ക്‌ഒന്നും ഇല്ലാതിരുന്നതുകൊണ്ടും, നേരേ കമ്പ്യൂട്ടര്‍ പഠിക്കുക എന്നുള്ള ലക്ഷൃവും ആയി ചെന്നു പെട്ടത് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഒരു സംരഭത്തിന് മുന്‍പില്‍ . അത് ഒരു വര്ഷം കൊണ്ടു പുര്ത്തീകരിച്ചപ്പോള് മാതുലന്‍ എന്നെ സൌദിയില്‍ കൊണ്ടുപോക്കാന്‍ തീരുമാനിച്ചു.

1995 ജനുവരി 1 നു അവിടെ കലെടുത്തുവച്ചപ്പോള്‍ എനിക്ക് ശനി ദശയും തുടങ്ങി. നമ്മുടെ മലയാള നാടല്ലാതെ ഒരു പുറം ലോകം കാണുന്നത് സൗദി എന്ന രാജ്യം ആണ്‌. അവിടെ ഇറങ്ങിയപ്പോള്‍ നേരത്തെ തന്നെ അടിച്ചിരുന്ന വിസ അവരുടെ സിസ്റ്റം കാണാതെ ഇരുന്നതിനാല്‍ എന്നെ കുറെ ചോദ്യം ചെയ്തു. അവര്ക്കു അറബി അല്ലാതെ ഒന്നും അറിഞ്ഞുകുടാ എനിക്കാണേല്‍ അറബി എന്ന് മലയാളത്തില്‍ കേട്ടിടുള്ളതലാതെ ഒന്നും അറിയില്ല .ക്യു നിനിരുന്നവര്‍ എല്ലാം പോയപ്പോള്‍ അടുത്ത കൌണ്ടറിലെ പോലീസ് കാരന്‍ കുടി ഇവിടെ വന്നു. അവന്മാര്‍ തമ്മില്‍ ആയി സംസാരം . ഞാന്‍ പലപ്പോളും അടിയില്‍ അവസാനിക്കും എന്ന് തോന്നിയ സംസാരം ചെന്നു അവസാനിച്ചത് എന്നെ പറഞ്ഞു വിട്ടുകൊണ്ട് ആണ്‌. ( പിന്നെ എന്നോ അറബികളെ ഒക്കെ മനസിലാക്കാന്‍ തുടങിയപ്പോള്‍ ആണ്‌ സംസാരിക്കുനത് കണ്ടാല്‍ അടി തുടങ്ങാന്‍ പോകുകയാണ് എന്ന് ആരും തെറ്റി ധരിക്കും എന്നുള്ളത് പിടികിട്ടിയത് ).
ഞാന്‍ പുറത്തേക്ക് ഇറങ്ങിയതും ഒരു സൗദി എന്‍റെ പാസ്പോര്‍ട്ടും ബാഗും എടുത്തു അയാളുടെ കാറില്‍ വച്ചു...ഡോര്‍ തുറന്നു എന്തൊക്കയോ പറഞ്ഞു ...ഞാന്‍ തിരികെ എന്‍റെ അമ്മാവന്‍ വരും എന്നും എനിക്ക് കാറ് വേണ്ട എന്നും, തിരികെ എന്‍റെ ബാഗും ഒക്കെ ചോദിച്ചു. അവന്‍റെ അറബി എനിക്ക് ശരിക്ക് മനസ്സിലാകുന്നതിനാലും തിരികെ ഞാന്‍ പറയുന്ന ഇംഗ്ലീഷ് അവന് മനസ്സിലാകുന്നതിനാലും എന്താണ് സംഭവം എന്ന് മനസ്സില്ലാക്കാന്‍ അമ്മാവന്‍ വരുന്നതു വരെ കാത്ത് നില്കേണ്ടി വന്നു. പുള്ളി വന്നു ഒരു തരത്തില്‍ എന്തൊക്കയോ അറബിയില്‍ പറഞ്ഞു ബാഗും പാസ്പോര്‍ട്ടും വാങ്ങി , അമ്മാവനും കുടുംബവും താമസിക്കുന്ന സ്ഥലത്തേക്ക് യാത്ര ആയി.

ഞാന്‍ ചെന്നു ഇറങ്ങിയത് ഫ്രീ വിസയില്‍ ആയതിന്നാല്‍ ജോലി കണ്ടുപിടിക്കുക ക്കുടി വേണം ആയിരുന്നു. അതിന്നാല്‍ തന്നെ അതുവരെ അവരോടൊപ്പം താമസവും ആക്കി. അടുത്ത ചടങ്ങ്‌ "അക്കാമ " (തിരിച്ചറിയല്‍ കാര്‍ഡ് ) ഉണ്ടാക്കുക എന്നതാണ് , അതിനുള്ള ടെസ്റ്റ് എല്ലാം കഴിഞ്ഞു അക്കാമ കൈയില്‍ കിട്ടിയപ്പോള്‍ അത് ഗ്രീന്‍ അക്കാമ ആണ്‌ . അവിടെ മുസ്ലിമിന് പച്ച പുറം ചട്ട ഉള്ള അക്കാമ്മയും മുസ്ലിം അല്ലാത്തവര്‍ക്ക് ബ്രൌന്‍ നിറത്തിലുള്ള അക്കാമ്മയും ആണ്. ഒരു മുസ്ലിം അല്ലാത്ത ഞാന്‍ പച്ച അക്കാമ്മയും ആയി നടന്നാല്‍ അത് കു‌ടുതല്‍ പ്രശ്നം ആകും എന്നുള്ളതിനാല്‍ അത് മാറ്റാന്‍ നല്കി. തിരികെ അവര്‍ കവര്‍ മാത്രം മാറ്റി, ഞാന്‍ മുസ്ലിം അല്ല എന്ന് ഒരു തിരുത്തല്‍ അവസാന പേജില്‍ എഴുതി ചേര്ത്തു തന്നു.അവസാനം ഒരു കമ്പനിയില്‍ ജോലിക്ക് കയറി. സൗദി നിയമം അനുസരിച്ച് നിസ്ക്കാര സമയത്ത് ആരും ജോലി ചെയ്യാന്‍ പാടില്ല.. കടകള്‍ എല്ലാം അടച്ചിടണം. അത് ദിവസവും അഞ്ചു നേരം . രാവിലത്തെ നിസ്കാരം മാത്രം പ്രശ്നം ഇല്ലാതെ കടന്നു പോകും.
എനിക്ക് അന്നൊക്കെ ജോലി രാവിലെ ആറു മണിക്ക് തുടങ്ങും അത് 2.30 വരെ നീളും. അങ്ങനെ ഒരു ദിവസം ഞാന്‍ പെട്ടന്ന് ജോലിക്ക് ശേഷം വണ്ടിയില്‍ ഓടി കയറി താമസസ്ഥലത്തു വന്നു ഇറങ്ങിയപ്പോള്‍ ആണ്‌ വിലപെട്ട ഒരു സാധനം മറന്നു പോയത് ഓര്‍ത്തത്. അന്ന് മൊബൈല് ഒന്നും ആയിട്ടില്ലത്തതിനാല്‍ ബസ്സ് ഇറങ്ങിയ ഉടനെ കണ്ട പബ്ലിക് ബൂത്തില്‍ നിന്നും ഓഫീസില്‍ അപ്പോളും ഉള്ള എന്‍റെ സുഹൃത്തിനെ വിളിക്കാന്‍ പോയി. ഞാന്‍ അവിടെ ചെന്നു ഫോണ്‍ എടുത്തതും ഒരു വണ്ടി കൊണ്ടു ചവട്ടി ...ഒരു താടി നീട്ടി വളര്‍ത്തിയ അറബി ചാടി ഇറങ്ങ്ങി എന്‍റെ കയ്യില്‍ പിടിച്ചു. അയാള്‍ വന്ന GMC വണ്ടിയുടെ പുറകുവശം തുറന്നു അവിടെ പിടിച്ചിരുത്തി- സീറ്റ് ഒന്നും ഇല്ല , നിലത്തു വേണം ഇരിക്കാന്‍ . ഇതിനിടയില്‍ എന്‍റെ അക്കാമ ആ പഹയന്‍ കൈക്കലാക്കി . ഞാന്‍ പലതും ഇംഗ്ലീഷ് ഭാഷയില്‍ ചോദിക്കുന്നുട് . അവന്‍ തനി അറബിയിലും എന്തൊക്കയോ പറഞ്ഞു . എല്ലാ ദൈവങ്ങളേം വിളിച്ചോണ്ട് വണ്ടിയില്‍ കയറി ഇരുന്നു, വണ്ടി വിണ്ടും മുന്നോട്ടു പോയി. പോയ വഴിക്കു നിന്ന ഒരുത്തനെ കുടെ പിടിച്ചു വണ്ടിയേല്‍ കയറ്റി . എന്‍റെ ഭാഗ്യത്തിന് അത് ഒരു മലയാളി ആയിരുന്നു . വണ്ടിയേല്‍ ഇരു‌ന്നു മലയാളിയോട് ചോദിച്ചപ്പോള്‍ ആണ്‌ ഇതു മത പോലീസ് ആണ്‌ എന്നും നിസ്ക്കര സമയത്ത് പുറത്ത് നിന്നതിനു പിടിച്ചുകൊണ്ടു പോകുക ആണ്‌ എന്നും മനസ്സിലായത് . ഇനി ഇവര്‍ എന്താ ചെയ്യുക എന്ന് പുള്ളിക്കും അത്ര നല്ല പിടി ഇല്ല.

അവസാനം കുറെ അകലെ ഉള്ള ഒരു മത പോലീസ് ഓഫീസില്‍ എത്തി . അയാളെ പിടിച്ചു ഒരു മുലക്കു ഇരുത്തി . എന്നോട് പോയി നിസ്കരിക്കാന്‍ പറഞ്ഞു. ( അറബിയില്‍ പറഞ്ഞതു എന്ത് എന്ന് മനസ്സിലാക്കാന്‍ മലയാളി സഹായിക്കുനുണ്ട്.) എനിക്ക് നിസ്കരിക്കാന്‍ അറിയുക ഇല്ല എന്ന് ഇവനെ പറഞ്ഞു മനസ്സിലാക്കാന്‍ വിണ്ടും മലയാളിയുടെ സഹായം തേടി. അപ്പോള്‍ അവന്റെ തിരികെ ഉള്ള ചോദ്യം " മുസ്ലിമിന് നിസ്ക്കരിക്കാന്‍ അറിയിലേട ?... ഞാന്‍ മുസ്ലിം അല്ല എന്ന് പറഞ്ഞു അവന്‍ സമതിക്കില്ല . അവന്‍ പറയുന്നതു എന്‍റെ അക്കമ്മയില്‍ മുസ്ലിം എന്ന് എഴുതിവച്ചിട്ടുണ്ട്. ഞാന്‍ അതിന് തിരുത്തല്‍ ഉണ്ട് എന്നുള്ളത് കാണിക്കാന്‍ ആയി അക്കാമ ചോദിച്ചിട്ട് ആ പഹയന്‍ തരുനില്ല , വിണ്ടും എനോട് നിസ്കരിക്കാന്‍ പറഞ്ഞു . ഇതിനിടയില്‍ മറ്റേ മലയാളിയോട് മിണ്ടിപോകരുത് എന്ന കല്പനയും നല്കി . ഒരു തരത്തില്‍ അക്കാമയുടെ അവസാന പേജ് അവനെ കാണിച്ചു. അപ്പോള്‍ അവന്റെ തിരികെ ഉള്ള ചോദ്യം "ലെഷ് മാഫി മുസ്ലിം" - നീ എന്താ മുസ്ലിം അല്ലാത്തത്. ഇവനോടൊക്കെ ഇതിന്റെ മറുപടി എന്താ പറയുക. അവസാനം എന്തൊക്കയോ ചോദിച്ചു . എല്ലാത്തിനും "മാഫി മാലും അറബി. അന ജതിത്" ( അറബി അറില്ല , ഞാന്‍ പുതിയ ആള്‍ ആണ്‌ ) എന്നുള്ള മറുപടി കൊടുത്ത്തുകൊണ്ടേ ഇരു‌ന്നു . എല്ലാത്തിനും ഈ മറുപടി തന്നെ കേട്ടു മടുതിട്ടാവണം. എന്നെ ചോദ്യം ചെയ്യല്‍ നിര്ത്തി . മറ്റേ മലയാളിയുടെ നേരെ തിരിഞ്ഞു . എന്നോട് മുലക്കു നിലത്തു ഇരിക്കാനും , ഇതിനിടയില്‍ മിണ്ടാരുതെന്നു നിര്ദേശവും നല്കി . ഞാന്‍ ആണ്‌ എങ്കില്‍ ആഹാരവും വെള്ളവും കുടിച്ചിട്ടില്ല . ചോദ്യം ചെയ്യല്‍ കഴിഞ്ഞു മറ്റേ ആളെയും എന്നോടൊപ്പം ഇരുത്തി .

ആ ഇരുപ്പ് രാത്രി വൈകി എട്ടു മണിക്കുള്ള നിസ്ക്കാരം കഴിയുന്നത് വരെ ഇരുത്തി. ഇതിനിടയില് ഒന്നും ഈ പോലീസുകാരന്‍ നിസ്കരിക്കുന്നതായി ഞങ്ങള്‍ ഒട്ടു കണ്ടും ഇല്ല. അവസാനത്തെ നിസ്ക്കാര സമയവും കഴിഞ്ഞു അക്കാമ തിരികെ തന്നു , എന്തോ അറബിയില്‍ പറഞ്ഞു - ഇനി പിടിച്ചാല്‍ നല്ല അടി തരും - എന്നാണ് പറഞ്ഞതു എന്ന് മറ്റേ മലയാളി എനിക്ക് പറഞ്ഞു തന്നു.
പുറത്തിറങ്ങിയ ഞാന്‍ പലതും ആലോചിക്കാന്‍ തുട്ങ്ങ്ങി - അകത്തിരുന്നപ്പോള്‍ ആലോചിക്കാന്‍ സമയം ഉണ്ടായിരുന്നു എങ്കിലും , വയറിന്റെ നിലവിളിയും അവന്മാരോടുള്ള പേടിയും കാരണം മറ്റൊന്നും ആലോചിക്കാതെ , എന്‍റെ ദൈവമേ എങ്ങനെ എങ്കിലും എന്നെ രക്ഷിക്കണേ എന്ന് മാത്രമെ ഓര്‍ക്കാന്‍ സാധിച്ചുള്ളൂ - ഒരു മുസ്ലിം അല്ലാത്ത എന്നെ നിസ്കരിക്കതത്തിന്റെ പേരില്‍ പിടിച്ചുകൊണ്ട് പോയത് വിവിരം ഇല്ലായ്മ കൊണ്ടാണോ.? അത്രേം നേരം ആഹാരവും വെള്ളവും തരാതെ ഭാഷ പോലും അറിയാത്ത ഒരുത്തനെ പിടിചിരുത്ത്തിയത് കൊണ്ടു എന്‍റെ പ്രാക്ക് അല്ലതെ അവര് വിശ്വസിക്കുന്നതോ ഞാന്‍ വിശ്വസിക്കുനതോ ആയ ദൈവത്തിന്ടെ കയ്യില്‍ നിന്നും എന്ത് നേടി . ഒരു നിസ്ക്കാര സമയത്തു മുസ്ലിം അല്ലാത്ത ഒരുത്തന്‍ ഒരു ഫോണ്‍ ചെയ്തു പോയതുകൊണ്ടു സൗദി പോലൊരു നാടിനോ അവിടുത്തെ ജനതക്കോ എന്ത് കുഴപ്പം . ഇതിനെക്കാള്‍ എത്രയോ സ്വാതന്ത്യം നമ്മടെ നാട്ടില്‍ നാം അനുഭവിക്കുന്നു. നിസ്കരിക്കത്തവരെ പിടിക്കാന്‍ നടക്കുന്ന ഇവര്ക്ക് ഒന്നു നിസ്കരിച്ചുകു‌ടെ ......അതോ കര്ന്നവര്‍ക്ക് അടുപ്പിലും സാദിക്കാം എന്നാണോ ?
അതിന് ഇപ്പോളും ഉത്തരം കിട്ടിയിട്ടില്ല .... പക്ഷെ മോറ്റൊരിക്കല്‍ കുടി , നിസ്ക്കാര സമയത്ത് ഞാന്‍ ചെന്നപ്പോള്ളേക്കും അടച്ചു പോയ എന്‍റെ ഒരു അകന്ന സഹോദരന്റെ കടയുടെ മുന്‍പില്‍ നിന്നപ്പോള്ളും ഒരിക്കല്‍ കുടി അവരുടെ പിടിയില്‍ ആയി . അപ്പോളേക്കും അത്യാവശം ഒക്കെ അറബി സംസാരിക്കാന്‍ പടിച്ചതുകൊണ്ടും കാര്യങ്ങല്‍ കുറെ കുടി മനസില്ലകിയതുകൊണ്ടും പേടി തോന്നി ഇല്ല എന്ന് മാത്രം അല്ല. ഇനി പിടിച്ചാല്‍ നാട്ടില്‍ കയറ്റി വിടും എന്നുള്ളതിനു , കയറ്റി വിട്ടാലും കഴിക്കാന്‍ ഉള്ള ആഹാരത്തിനു വക നാട്ടില്‍ ഉണ്ട് എന്ന് പറയാനും സാധിച്ചതില്‍ സന്തോഷം തോന്നി....ആ മറുപടി കേട്ടപ്പോള്‍ ആദ്യമായി ഒരു മത പോലീസ് ചിരിക്കുന്നത് കാണാനും സാദിച്ചു..... ഏതായാലും മുന്ന് വര്ഷം അടിച്ച വിസ ഒന്നര വര്ഷം കൊണ്ടു ക്യാന്‍സല്‍ ചെയ്തു . ഇനി സൗദി കാണാന്‍ പോലും ഇല്ല എന്ന് തീരുമാനിച്ചു .
പിന്നെ ആ ഒന്നര വര്‍ഷത്തെ ജീവിതം നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യം ഇല്ല എന്ന് വിളിച്ചു കു‌വി നടക്കുന്ന രാഷ്ട്ര്യക്കാരനെ ഒരു വര്ഷം അവിടെ കൊണ്ടു വിടണം എന്ന ഒരു തോന്നല്‍ പലപ്പോളും ഉണ്ടാക്കി തന്നു . പക്ഷെ എന്‍റെ അച്ഛന്‍ പറയാറുള്ള ഒരു പഴാന്ചോല്ല് ഓര്‍ക്കും " നായുടെ വാല് 12 വര്ഷം കുഴലില്‍ ഇട്ടാലും അത് വളഞ്ഞേ ഇരിക്കു‌ "

അപ്പോള്‍ കന്താരികുട്ടി ചോദിച്ച അതെ ചോദ്യം ഞാനും ചോദിക്കട്ടെ "നിര്‍ബന്ധിച്ചു പ്രാര്‍ഥിപ്പിക്കുന്നതില്‍ വല്ല അര്‍ഥവും ഉണ്ടോ ? വിശ്വാസം മനസ്സില്‍ ഉള്ളവര്‍ പ്രാര്‍ഥിച്ചാല്‍ പോരെ..." ....അല്ല പോരേ .......

Saturday, April 19, 2008

കഷ്ടപെടുത്തുന്ന ബഡ്ജറ്റ് എയര്‍ലൈനുകള്‍

കുറെ നാളുകള്‍ കു‌ടുമ്പോള്‍ എങ്കിലും വീട്ടുകാരോടോത്തു ഓണം കൂടുക എന്ന ഉദേശത്തോടെ ആണ് 30 ദിവസത്തെ അവധി തരപ്പെടുത്തി കഴിഞ്ഞ ആഗസ്റ്റ്‌ 27-ന് കുടുംബസമേതം ദുബായില്‍ നിന്നും വണ്ടി കയറിയത് . പതിവുതെറ്റിക്കാതെ നമ്മുടെ ചിലവുകുറഞ്ഞ യാത്ര വിമാനം2 മണിക്കൂര്‍ താമസിച്ചു കൊച്ചിയില്‍ ഇറങ്ങി. ഓണം ഒക്കെ കഴിഞ്ഞപ്പോള്‍ അച്ചന് തുടര്‍ച്ചയായി ഉണ്ടാകുന്ന പനിയുടെ കാരണം തേടി ചെന്നു നിന്നത് ഒരു ഹൃദയ ശസ്ത്രക്രിയയില്. 30 ദിവസത്തിനുള്ളില്‍ തിരിച്ചു വരണം എന്നുള്ളതിനാല്‍ ഡോക്ടറുടെ പ്രത്യേക നിര്ദേശ പ്രകാരം അതിനുള്ളില്‍ തന്നെ ഡേറ്റ് തന്നു. പക്ഷേ ഒരാഴ്ച കു‌ടി അച്ഛനുള്ള അയസ്സു കുറക്കാന്‍ ദൈവം സമതിച്ചില്ല അതിനാല്‍ വീണ്ടും ഒരാഴ്ച കുടി സര്‍ജറി ക്കുവേണ്ടി കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്നു മടക്കയാത്രയും നീട്ടാന്‍ നോക്കിയപ്പോള്‍ തിരിച്ചുള്ള എയര്‍ അറേബ്യ ടിക്കറ്റ് റീ ഷെഡ്യൂള്‍ ചെയാന്‍ അവരുടെ ഓഫീസ് വഴി മാത്രമേ നടക്കു എന്ന് മനസ്സിലായി . അച്ഛനെ ചികിത്സിക്കുന്ന ആശുപത്രി കൊച്ചിയില്‍ ആയതിനാല്‍ അവിടെ നിന്നു തന്നെ അവരുടെ കൊച്ചിന്‍ ഓഫീസുമായി ബന്ധപ്പെട്ടു . അവരുടെ നിര്ദ്ദേശത്തെ തുടര്‍ന്നു ഒരു e-മെയിലും അയച്ചു, ദിവസം മാറ്റി എന്ന് ഉറപ്പാക്കി. പക്ഷേ വിജയകരമായ സര്‍ജറിക്ക് ശേഷം കാലന്‍ ആയി കടന്നു വന്ന അണുബാധ അച്ഛനെ ഞങ്ങളില്‍ നിന്നും കൊണ്ടുപോയി . സംഭവങ്ങള്‍ അറിഞ്ഞ തൊഴില്‍ ദാദാവിന്റെ കാരുണ്യത്താല്‍് അവധി നീട്ടി കിട്ടി. അങ്ങനെ വീണ്ടും ഒരു റീ ഷെഡ്യൂള്‍ വേണ്ടി വന്നു. വീണ്ടും വിളിച്ചു. e-മെയില് അയച്ചു. നേരത്തെ ഉള്ള ഒക്ടോബര്‍ 30 മാറ്റി നവംബര്‍ 14 നു ഉറപ്പു പറഞ്ഞു . നവംബര്‍ 11 നു വീണ്ടും ഓഫീസില്‍ വിളിച്ചു പുതിയ ടിക്കറ്റ് ഇല്ല എന്നുള്ള ,കാര്യം പഴയ ബുക്കിങ് നമ്പര്‍ ഉള്‍പ്പടെ പറഞ്ഞു. അപ്പോള്‍ പഴയ ടിക്കറ്റ് കാണിച്ചാല്‍ മതി ബുക്കിങ് നമ്പര്‍ അതുതന്നെ എന്നുള്ള മറുപടിയും തന്നു.

നവംബര്‍ 14:വിമാന സമയം രാത്രി 7.30. മു‌ന്നു മണിക്കൂര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്താന്‍ ആയി രണ്ടു മണിക്കൂര്‍ റോഡ് യാത്ര ഉള്‍പെടെ 2.30 ഓടെ വീട്ടില്‍ നിന്നും ഇറങ്ങി. നമ്മുടെ സമയം വളരെ നല്ലതയതുകൊണ്ടാണല്ലോ ഓടി നടന്നിരുന്ന അച്ഛനെ പെട്ടന്ന് കൊണ്ടു പോയത് . ആ സമയദോഷം തന്നെ വഴിയില്‍ പാര്‍ട്ടി മീറ്റിങ്ങ് രൂപത്തില്‍ യാത്ര 1.30 മണിക്കൂര്‍ വൈയ്കിച്ചു . അതിന്നാല്‍ തന്നെ കൊച്ചിന്‍ എയര്‍ പോര്ടില്‍ എത്തിയപ്പോള്‍ സമയം ആറു മണി . ചെക്ക് ഇന്‍ ചെയുവാന്‍ ചെന്നപ്പോള്‍ യാത്രക്കാരുടെ ലിസ്റ്റില്‍ എന്‍റെ പേരില്ല . ബുക്കിങ് നമ്പര്‍ വച്ചു നോക്കിയപ്പോള്‍ ഞാന്‍ യാത്ര ചെയേണ്ടിയിരുന്നത് ഒക്ടോബര്‍ 29 ന് . എയര്‍ അറേബ്യ യുടെ ഓഫീസിലക്ക് വിളിച്ചു . അത് 6 മണിക്ക് ക്ലോസ്.വേറെ ടിക്കറ്റ് നോക്കിയപ്പോള്‍ എല്ലാം ഫുള്‍. പിന്നെ എന്‍റെ സമയത്തെ , ഇറങ്ങിയപ്പോള് കണ്ട ശകുന്നത്തെ, വഴിയില്‍ ജാഥ നടത്തിയ പാര്ട്ടിക്കാരനെ ....അങ്ങ്ങനെ എല്ലാത്തിനെയും ശപിച്ചുകൊണ്ട് തിരികെ വീട്ടിലേക്ക് ... ഇടയ്ക്ക് വച്ചു തന്നെ കു‌ടെ ഉണ്ടായിരുന്ന നല്ല പാതിക്കു തോന്നിയ വിവരം കൊണ്ടു, ഇന്റെര്‍നെറ്റില്‍ കയറി അടുത്ത ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് നു ടിക്കറ്റ് എടുത്തു.

നവംബര്‍ 15 രാവിലെ കൊച്ചിയില്‍ ഉള്ള എയര്‍ അറേബ്യ ഓഫീസുമായി ബന്ധപ്പെട്ടു , അപ്പോള്‍ മറുപടി " നിങ്ങളുടെ e-മെയില് ഞങ്ങള്‍ക്ക് കിട്ടി ഇല്ല . അതിനാല്‍ നിങ്ങള്‍ ഒക്ടോബര്‍ 30 നു തന്നെ യാത്ര ചെയേണ്ടാതായിരുന്നു . അന്ന് യാത്ര ചെയ്യാത്തതിനാല്‍ നിങ്ങളുടെ ടിക്കറ്റ് ക്യാന്‍സല്‍ ആയി. പണവും മടക്കി കിട്ടില്ല. " വളരെ സ്നേഹപൂര്‍്വം ഉള്ള മറുപടി. ഞാന്‍ മെയില് അയച്ചിരുന്നു എന്നും. അതിന് ശേഷം നിങ്ങളെ ബുക്കിങ് നമ്പറും ആയി വിളിച്ചിരുന്നു എന്നും ഒക്കെ പറഞ്ഞു നോക്കി . യാതൊരു പ്രയോജനവും ഇല്ല . പിന്നെ തട്ടികയറുക ...അത് തന്നെ പ്രയോഗിച്ചു. സിറ്റി പോലീസ് കമീഷനര്ക്കു പരാതി കൊടുക്കും എന്നുള്ള ഒരു ഭീഷണി....അത് ഫലം ചെയ്തു ... അര മണിക്കുറിനുള്ളില് തിരികെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വച്ചു. ഒരു മണിക്കുറിനു ശേഷം ഉള്ള വിളിയില്‍ അടുത്ത മുന്ന് ദിവസത്തിനു ശേഷം കയറ്റി വിടാം എന്നായി. എനിക്ക് പിറ്റേന്നു തന്നെ ജോലിക്ക് കയറണം . തന്നുയുമല്ല ഞാന്‍ വേറെ ടിക്കറ്റും എടുത്തു. അവസാനം അവരുടെ ഷാര്‍ജ ഓഫീസും ആയി ബന്ധ്പെട്ടതിനു ശേഷം വരുന്ന ഒരു വര്‍ഷം കാലാവധി ഉള്ള ക്രെഡിറ്റ് നല്‍കാം എന്ന് സമതിച്ചു.
ഷാര്‍ജയില്‍നിന്നും അനുവാദം കിട്ടിയാല്‍ ഉടനെ മെയില് ചെയാം എന്നും ഉറപ്പു തന്നു. കിട്ടിയ ഉറപ്പിന്മേല്‍ ഞാന്‍ ദുബൈക്ക് തിരിച്ചു.
3 ദിവസം കാത്തു ...മറുപടി ഇല്ല... വീണ്ടും മെയില് ചെയ്തു. പ്രോസേസ് ചെയ്യുന്നു എന്ന് മറുപടിക്ക് ശേഷം അന്ന് തന്നെ 150 ദിര്‍ഹം കുറച്ചു ക്രെഡിറ്റ് ഉണ്ട് എന്നുള്ള മെയില് കിട്ടി. 150 ദിര്‍ഹം കട്ട് ചയ്തതിനുള്ള കാരണം , ഞാന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു, അതിന് 100 ദിര്‍ഹം, പിന്നെ ഞാന്‍ റീ ഷെഡ്യൂള്‍ ചെയ്തു അതിന് 50 ദിര്‍ഹം. ആദ്യത്തെ റീ ഷെഡ്യൂള്‍ ചെയ്തതിനു എന്നില്‍ നിന്നും പണം ഈടാക്കിയതാണന്നും രണ്ടാമത് റീ ഷെഡ്യൂള്‍ ചെയ്യാതെ ഇരുന്നതിന്നാല്‍ ആണ്‌ എന്നിക്കു യാത്ര മുടങിയത് എന്നും , ക്യാന്‍സല്‍ ചെയ്യാന്‍ കാരണം ഞാന്‍ അല്ല എന്നും ...അതിനാല്‍ എന്‍റെ അല്ലാത്ത കുറ്റത്തിനു ഞാന്‍ എന്തിന് പണം തരണം എന്നും ചോദിച്ചുള്ള മെയിലിനു മറുപടി ഇല്ല.
ദുബായില്‍ എത്തിയതിനാല് ഷാര്‍ജ ഓഫീസും ആയി ഫോണില്‍ ബന്ധപ്പെടുവാന് ശ്രമിച്ചു. വേണ്ട രീതിയില് ഉള്ള പ്രതികരണം കിട്ടത്തതിനെ തുടര്‍ന്നു അവരുടെ കസ്റ്റമര്‍ കെയര്‍ ലേക്ക് മെയില് ചെയ്തു. മറുപടി ഇല്ല . 2 പ്രാവശ്യം കു‌ടി മെയില് അയച്ചു . 150 കട്ട് ചെയ്തതിനെ പറ്റി യാതൊരു പ്രതികരണവും ഇല്ല. ഏകദേശം ഒരാഴ്ച്ച കാത്തു ...ഒരു മെയിലും കണ്ടില്ല ..തുടര്‍ന്നു...ഞാന്‍ നാട്ടില്‍ കേസ് കൊടുക്കാന്‍ പോകുന്നു എന്നും, അതില്‍ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ നിങ്ങ്ങള്‍ മാത്രം ഉത്തരവാദി ആയിരിക്കും എന്നും .അതോടൊപ്പം 14 നു ഉണ്ടായ കഷ്ട പാടുകള്‍ക്കും എല്ലാം ചേര്ത്തു നാട്ടില്‍ കേസ് ഫയല്‍ ചെയ്യും എന്ന് കാണിച്ചു മെയില് ചെന്നപ്പോള്‍ ഉടനെ മറുപടി കിട്ടി. നിങ്ങള്‍ക്കുള്ള മുഴുവന്‍ തുകക്കും ക്രെഡിറ്റ് നല്‍കാം എന്നും. വരുന്ന 1 വര്‍ഷത്തിനുള്ളില്‍ ഈ ക്രെഡിറ്റ് ഉപയോഗിച്ചു ഏത് സെക്ടര്‍ലും യാത്ര ചെയ്യാം എന്നും മറുപടി വന്ന മെയിലില്‍ ഉണ്ടായിരുന്നു .
അങ്ങനെ എനിക്ക് നഷ്ടപെട്ട പണം ഞാന്‍ വീണ്ടെടുത്തു.
ഇതു ഞാന്‍ ഇവിടെ എഴുതാന്‍ കാരണം , ഏത് പ്രവസിക്കും നാളെ സംഭവിക്കാന്‍ സാധ്യത ഉള്ള ഒരു കാര്യം ആയതിനാല്‍ ആണ്‌. പ്രതികരിക്കണ്ട ഇടങ്ങളില്‍ നമ്മള്‍ പ്രതികരിക്കുക ....അത്രമാത്രം .....
കുറിപ്പ് : തുടക്കകാരന്‍ ആയതിന്നാല്‍ പല അക്ഷരങ്ങളും കൈയ്ക്കും കീബോരഡിനും വഴങ്ങുന്നില്ല ... അതിനാല്‍ തന്നെ വേണ്ട രീതിയില് എഴുതാനും ഒക്കുന്നില്ല .....സദയം ക്ഷമിക്കുക ........

Tuesday, April 8, 2008

വിഷു ആശംസകള്‍




എല്ലാവര്‍ക്കും എന്‍റെ വിഷു ആശംസകള്‍ .....